സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. സഹോദരിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷത്തിനുശേഷം സഹോദരൻ വെട്ടിക്കൊല്ലുകയായിരുന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കഴിഞ്ഞ ഇന്നലെയായിരുന്നു സംഭവം. പ്രതിയായ അഭിഷേക് ടിങ്ക സഹോദരിയുടെ ജന്മദിനകേക്ക് മുറിക്കാനുപയോഗിച്ച വലിയ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട അനിൽ സഹോദരിയെ പലവിധത്തിലും ശല്യപ്പെടുത്തിയിരുന്നതായും തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ സ്വർണം, വെള്ളി ആഭരണങ്ങൾ നൽകാമെന്നും പറഞ്ഞിരുന്നു. ശല്യം സഹിക്കാനാവാതെ യുവതി സഹോദരനോട് പരാതിപ്പെടുകയായിരുന്നു. ക്ഷുഭിതനായ യുവാവും സുഹൃത്തുക്കളും ചേർന്ന് അനിലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും ഓൺലൈൻ സൈറ്റിൽനിന്ന് വാൾ പോലുള്ള അഞ്ച് വലിയ കത്തികൾ വാങ്ങുകയായിരുന്നു. പിന്നീട് അനിലിനെ പിന്തുടരുകയും വീട്ടുപരിസരത്ത് മദ്യപിച്ച നിലയിൽ കണ്ട അനിലിനെ, അഭിഷേകും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം സംഘം ഒളിവിൽ പോവുകയായിരുന്നെന്നും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് സൂപ്രണ്ട് അങ്കിത് സോനി അറിയിച്ചു.