പാർലമെൻറിന്‍റെ മതിൽ ചാടിക്കടന്ന് പാർലമെൻ്റിനകത്ത് പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. യുവാവ് മരത്തിൽ കയറി മതിൽ ചാടിക്കടന്ന് പാർലമെൻ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഗരുഡ ഗേറ്റിലെത്തിയപ്പോൾ ഇയാളെ പിടികൂടിയെന്നാണ് വിവരം. ഇയാൾ റെയിൽ ഭവന്‍റെ ഭാഗത്തു നിന്നാണ് മതിൽ ചാടിക്കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ് ഇയാൾ. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്‌പദമായ വസ്‌തുക്കളോ ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.

Related Posts