ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജി എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. ക്യാൻസർ രോ ഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ് ഇദ്ദേഹം.
‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഇൻ്റർനാഷണൽ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ഫ്രാങ്ക് കാപ്രിയോയുടെ കോടതി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം പേജിൽ തിരിച്ചു വരവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന പോസ്റ്റ് പങ്കുവച്ചിരുന്നു.
1936 നവംബർ 24 ആയിരുന്നു ജനനം. ഫ്രാങ്ക് കാപ്രിയോ സിറ്റി ഓഫ് പ്രൊവിഡൻസിൽ ഹൈസ്കൂൾ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.