കർണാടകയിലെ ധർമ്മസ്ഥല സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ലഭിച്ച തലയോട്ടികൾ ഉൾപ്പെടെയുള്ള 200-ഓളം അസ്ഥികളുടെ ഫൊറൻസിക് പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്ന് സൂചന. അസ്ഥികളും മണ്ണും അസ്ഥികളും മണ്ണും ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്കാണ് പരിശോധനക്കയച്ചത്.
ധർമ്മസ്ഥലയിൽ അതിർത്തിത്തർക്കത്തെ തുടർന്ന് നടന്ന ഇരട്ടക്കൊലപാതകവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് പരാതി നൽകി.
ആനപ്പാപ്പാൻ നാരായണ, സഹോദരി യമുന എന്നിവർ 2012-ൽ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹവും താൻ കുഴിച്ചുമൂടി എന്ന് ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.
തുടർന്നാണ് നാരായണയുടെ മക്കളായ ഗണേശൻ, ഭാരതി എന്നിവർ പരാതി നൽകിയത്. ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ വിദേശ സഹായധനം ലഭിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വ്യക്തമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്-കർമസമിതി പ്രവർത്തകർ പറഞ്ഞു.