അന്താരാഷ്ട്ര ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. ശുഭാംഷു ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ആക്സിയം 4 ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ദേശീയ പതാക ശുഭാംഷു കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞതിനെക്കുറിച്ചും അവിടെ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചും ശുഭാംഷു പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
സാങ്കേതിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, ഭൂമിക്കപ്പുറം സ്വപ്നം കാണാൻ പുതു യുവതലമുറയെ പ്രചോദിപ്പിച്ചതിന് ശുഭാംഷുവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആക്സിയം 4 ദൗത്യത്തെ പ്രതീകപ്പെടുത്തുന്ന ഒരു മെമൻ്റൊ പ്രധാനമന്ത്രി ശുഭാംഷുവിന് കൈമാറി.