ബംഗളൂരുവിൽ കെ.ആർ മാർക്കറ്റിന് സമീപമുള്ള പ്ലാസ്റ്റിക് പായ നിർമ്മാണ യൂണിറ്റിൽ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കെട്ടിട ഉടമയെയും മകനെയും അറസ്റ്റ് ചെയ്തു. സുരക്ഷ നടപടികളുടെ അഭാവം, അനധികൃത നിർമ്മാണം, അഗ്നി സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തത് എന്നീ കുറ്റങ്ങൾ ചുമത്തി കെട്ടിട ഉടമ ബാലകൃഷ്ണയ്യ ഷെട്ടിയെയും മകൻ സന്ദീപ് ഷെട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്.

താ​ഴ​ത്തെ നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്ക് പ​ട​ർ​ന്നാ​യി​രു​ന്നു ദു​ര​ന്തം. മി​ക്ക താ​മ​സ​ക്കാ​രും ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മ​ദ​ൻ സി​ങ് (38), ഭാ​ര്യ സം​ഗീ​ത (33), അ​വ​രു​ടെ മ​ക്ക​ളാ​യ മി​തേ​ഷ് (7), വി​ഹാ​ൻ (5), അ​യ​ൽ​ക്കാ​ര​ൻ സു​രേ​ഷ് കു​മാ​ർ (26) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

10 വ​ർ​ഷ​മാ​യി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ മ​ദ​ൻ സി​ങ് കെ​ട്ടി​ടം വാ​ട​ക​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​റ്റു​ക​ളും, പ്ലാ​സ്റ്റി​ക് അ​ടു​ക്ക​ള വ​സ്തു​ക്ക​ളും, സ്റ്റീ​ൽ അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മ്മിക്കു​ന്ന ഒ​രു ചെ​റി​യ നി​ർ​മ്മാ​ണ യൂ​ണിറ്റ് അ​യാ​ൾ ന​ട​ത്തി​യി​രു​ന്നു. കെ​ട്ടി​ട​ത്തി ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു അ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്

Related Posts