എസ്.സി.ഇ.ആർ.ടി അദ്ധ്യാപകർക്ക് നൽകുന്ന കൈപ്പുസ്തകത്തിൻ്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അവഹേളിക്കുന്ന പരാമർശം. ബ്രിട്ടനെ ഭയന്ന് നേതാജി ജർമ്മനിയിലേക്ക് ഒളിച്ചോടി എന്ന ഗുരുതര തെറ്റാണ് അച്ചടിച്ചുവന്നത്. അദ്ധ്യാപകരും വിവിധ സംഘടനകളും പ്രതിഷേധവുമായി ഇതോടെ രംഗത്തെത്തി. സംഭവം വിവാദമായതോടെ അധികൃതർ ഇടപെട്ട് തിരുത്തുകയും. പിഴവ് വരുത്തിയവരോട് വിശദീകരണം തേടാനും തീരുമാനിക്കുകയും ചെയ്തു.
‘കോൺഗ്രസ് പ്രസിഡണ്ടാറായിരുന്ന നേതാജി പിന്നീട് സ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി’ – ഇതായിരുന്നു കൈപ്പുസ്തകത്തിലെ ഉള്ളടക്കം.