79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിൽ സന്ദർശനം നടത്തിയശേഷമാണ് ചെങ്കോട്ടയിലെത്തിയത്. ദേശീയപതാക ഉയർത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയാണ്. അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയായതിനു ശേഷമുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണിത്. വികസിതഭാരതം കെട്ടിപ്പടുക്കാനും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഠിനാധ്വാനം ചെയ്യാൻ ഈ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നേരത്തേ പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരുന്നു.