വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്‌ച റഷ്യ സന്ദർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ജയ്‌ശങ്കർ ചർച്ച നടത്തും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിലാണ് മോസ്കോ സന്ദർശനം.

വിദേശ കാര്യമന്ത്രി, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും. വിദേശകാര്യ മന്ത്രി റഷ്യയിലേക്ക് പോകുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ സന്ദർശനത്തിന് പിന്നാലെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി ശനിയാഴ്‌ച ഫോണിൽ ചർച്ച നടത്തിയിരുന്നു.

Related Posts