വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിൽ വിഷയവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ബിഹാറിൽ വോട്ട് ചോരി ഉയർത്തികാട്ടി രാഹുൽ ഗാന്ധി പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളെ അറിയിച്ചു.
പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പദയാത്രയാണ് രാഹുൽ ഗാന്ധി നടത്തുക. ആഗസ്റ്റ് 17 ന് ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പദയാത്ര ആരംഭിക്കും. ഗാന്ധി മൈതാനത്ത് സെപ്റ്റംബർ 1ന് നടത്തുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും. ഇൻഡ്യ സഖ്യത്തിലെ മുഴുവൻ നേതാക്കളും മഹാറാലിയിൽ പങ്കെടുക്കും.

Related Posts