അമേരിക്കയിലെ ഓസ്റ്റിനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടാർഗെറ്റ് സ്റ്റോറിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വെടിവെച്ചശേഷം വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് പിടികൂടുകയായിരുന്നു.

വെടിവയ്പ്പിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേർ നിലവിൽ ചികിത്സയിലുണ്ടെന്ന് ഓസ്റ്റിൻ ട്രാവിസ് കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് പ്രതികരിച്ചു. ‘പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ തന്നെ തുടർ നടപടികൾ എടുത്തു. പ്രതിയെ പിടികൂടാൻ കഴിഞ്ഞത് നേട്ടമായി.’ ഓസ്റ്റിൻ പോലീസ് ഡിപാർട്മെൻ്റ് പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ സംഭവത്തെക്കുറിച്ച് പോലീസ് സംഭവം വിശദീകരിച്ചിട്ടുമുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് രണ്ട് പേർ മരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ട്. സംഭവസ്ഥലം ഇപ്പോഴും സുരക്ഷിതമല്ല. അന്വേഷണം നടക്കുകയാണ്. റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.’ എന്നാണ് എക്സ് പോസ്റ്റിൽ ഉദ്യോഗസ്ഥർ പറയുന്നത്.

Related Posts