24 മണിക്കൂറിനകം ഇന്ത്യയ്ക്കുമേൽ തീരുവ ഗണ്യമായി ഉയർത്തിയേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 25 ശതമാനം തീരുവ നിലവിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയിരിക്കുന്നതിനു പുറമേയാണ് ഇപ്പോൾ വീണ്ടും തീരുവ ഭീഷണി ഉയർത്തിയിരിക്കുന്നത്. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പ്രഖ്യാപനം.

ഏറ്റവും കൂടുതൽ തീരുവ യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന വാദവും ട്രംപ് ആവർത്തിച്ചു. ‘ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ലെന്നും ട്രംപ് പറഞ്ഞു. തങ്ങളുമായി അവർ ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാൽ ഞങ്ങൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങൾ 25 ശതമാനം തീരുവ നിശ്ചയിച്ചു’.

പക്ഷേ ആ നിരക്ക് അടുത്ത 24 മണിക്കുറിനുള്ളിൽ ഗണ്യമായി ഉയർത്താൻ പോകുകയാണെന്നാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാ ങ്ങുകയും റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുകയുമാണെന്നും ഇതിൽ താൻ സന്തോഷവാനല്ലെന്നും ട്രംപ് പറഞ്ഞു.

Related Posts