ബാംഗ്ലൂർ കേരളം സമാജം കന്റോൺമെന്റ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷത്തിനു ഓഗസ്റ്റ് 15നു നടക്കുന്ന ഇൻഡോർ ഗെയിംസോടെ തുടക്കമാവും. കാരംസ്, ചെസ്സ്, കാർഡ്‌സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. കാവേരി നഗറിലെ സമാജം ഓഫീസിൽവച്ചാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഓഗസ്റ്റ് 17നു ആർ ടി നഗർ കാവൽബൈരസാന്ദ്രയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആർട്സ് & സയൻസ് കോളേജിൽ ഗ്രൗണ്ടിൽ നടക്കുന്ന ഔട്ട്ഡോർ ഗെയിംസിൽ ഓട്ടമത്സരം, ഷോർട് പുട്ട് , ലെമൺ ഓൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, റെസ്ലിങ്, സ്കൂട്ടർ റെയ്‌സ്, വടം വലി മത്സരം എന്നിവ നടക്കും.
ഒക്ടോബർ 12നു വസന്ത് നഗറിലെ ഡോ.അംബേദ്‌കർ ഭവനിൽ മെഗാ ഷോ – നമ്മ ഓണം അരങ്ങേറും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, കർണാടക നഗര വികസന മന്ത്രി ബൈരഥി സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, സാംസ്‌കാരിക സമ്മേളനം, ഓണസദ്യ, സ്റ്റാർ സിങ്ങർ ഫെയീം ബൽറാം, ശ്രീരാഗ്, അനുശ്രീ എന്നിവർ നയിക്കുന്ന മെഗാഷോ എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9686665995, 8792687607, 8618439709.