ഒരു ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പുരിൽ എത്തി. സന്ദർശനത്തിന്‍റെ പ്രധാന അജണ്ട. സംസ്ഥാനത്ത് വ്യന്യസിച്ചിരിക്കുന്ന അസം റൈഫിൾസിന്‍റെയും കരസേനയുടെയും തയ്യാറെടുപ്പുകളും ദൗത്യ സജ്ജമാണോയെന്നും കരസേനാ മേധാവി വിലയിരുത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥർ സമാധാനവും, സുരക്ഷയും മണിപ്പുരിൽ ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികൾ കരസേനാ മേധാവിയോട് വിശദീകരിച്ചു.

സംസ്ഥാനത്തെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഉയർന്ന പ്രൊഫഷണലിസത്തെയും പ്രതിരോധശേഷിയെയും സമർപ്പണത്തെയും കരസേനാ മേധാവി പ്രശംസിച്ചു. മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയുമായി കരസേന മേധാവി കൂടികാഴ്ച നടത്തി.

Related Posts