യു എസിൽ കത്തിയാക്രമണം. യു എസിലെ വടക്കൻ മിഷിഗൺ മേഖലയിലുണ്ടായ ആക്രമണത്തിൽ 11 പേർക്ക് കുത്തേറ്റു. 6 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാൻഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കൽ ഷിയ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെ വടക്കൻ മിഷിഗൺ മേഖലയിലെ ട്രാവേഴ്സ് സിറ്റിയിലെ വാൾമാർട്ടിലാണ് ആക്രമണമുണ്ടായത്.
വടക്കൻ മിഷിഗണിലെ മേഖലയിലെ ആശുപത്രിയിൽ 11 പേർ ചികിത്സയിലാണെന്ന് മുൻസൺ ഹെൽത്ത്കെയർ സോഷ്യൽ മീഡിയ വഴി അറിയിച്ചു. 6 പുരുഷന്മാർക്കും 5 സ്ത്രീകൾക്കുമാണ് കുത്തേറ്റതെന്ന് ഡെയ്മി മെയിൽ റിപ്പോർട്ട് ചെയ്തു. 3 പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.