സർക്കാർ ധർമ്മസ്ഥല കുട്ടക്കൊലക്കേസിൽ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു. ഞങ്ങൾ നിയമപ്രകാരം പ്രവർത്തിക്കും. കേസ് അന്വേഷിക്കാൻ പൊലീസ് ശിപാർശ ചെയ്താൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പൊലീസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമപ്രകാരം നടപടിയെടുക്കും.
അവർ ഒരു എസ്.ഐ. ടി ആവശ്യമാണെന്ന് പറഞ്ഞാൽ, അത് ഞങ്ങൾ രൂപവത്കരിക്കും. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സി.ആർ.പി.സി) സെക്ഷൻ 164 പ്രകാരം പരാതിക്കാരൻ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ നിരവധി മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നും അവ സംസ്ക്കരിച്ച സ്ഥലങ്ങൾ അദ്ദേഹം കാണിച്ചുതരാമെന്നും പ്രസ്താവന നൽകിയിട്ടുണ്ട്.
ഒരു കോണുകളിൽ നിന്നും കേസിൽ സമ്മർദമില്ല. അങ്ങനെയുണ്ടെങ്കിൽ പോലും, ആർക്കും സർക്കാർ വഴങ്ങില്ല. ഞങ്ങൾക്ക് ആരോപണങ്ങളിൽ മാത്രം നടപടിയെടുക്കാൻ കഴിയില്ല. നിയമപ്രകാരം ഞങ്ങൾ പ്രവർത്തിക്കും. 1995 മുതൽ 2014 വരെ പട്ടികജാതി സമുദായത്തിൽപ്പെട്ട മുൻ ശുചീകരണ തൊഴിലാളി ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിയിൽ ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ടു.
ധർമ്മസ്ഥലയിൽ നിന്ന് 2014 ഡിസംബറിൽ ഓടിപ്പോയതായി അവകാശപ്പെട്ട് ജൂലൈ 3ന് ധർമ്മസ്ഥല പൊലീസിൽ പരാതി നൽകി. നൂറിലധികം സ്ത്രീകളുടെ ലൈംഗികാതിക്രമത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ച പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൃതദേഹങ്ങൾ സംസ്കരിക്കാനോ കത്തിക്കാനോ രണ്ട് പതിറ്റാണ്ടിലേറെയായി സ്വാധീനമുള്ള ആളുകൾ തന്നെ നിർബന്ധിച്ചെന്ന് പരാതിയിൽ പറയുന്നു.
കർണാടക സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി ഇത്തരം നിരവധി പരാതികൾ മേഖലയിൽ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ച് ജൂലൈ 14ന് മു ഖ്യമന്ത്രിക്ക് കത്തെഴുതി. ഒരു കൂട്ടം അഭിഭാഷകർ ജൂലൈ 16 ന് മുഖ്യമന്ത്രിയെ കണ്ട് പരാതിക്കാരന്റെ ആരോപണങ്ങളിൽ എസ്.ഐ.ടി അന്വേഷണമാവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.