കേരളത്തിൽ നിന്നുള്ള സി.സദാനന്ദൻ മാസ്റ്റർ ഉൾപ്പടെ 4 പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ട ർ ഉജ്വൽ നിഗം, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെയാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമ്മു നോമിനേറ്റ് ചെയ്തത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സദാനന്ദൻ മാസ്റ്റർ നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റാണ്.
സി.പി.എമ്മുമായുള്ള 1994 ലെ സംഘർഷത്തെ തുടർന്ന് സദാന്ദൻ്റെ കാലുകൾ നഷ്ടമായിരുന്നു. നിയമസഭതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി അദ്ദേഹം മത്സരിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി സദാനന്ദനെ സ്ഥാനാർഥിയാക്കിയത്. ആർ.എസ്.എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു മാസ്റ്റർ. 2016 ൽ കൂത്തുപറമ്പിലെ സ്ഥാനാർത്ഥിയായിരുന്നു. മോദിയടക്കം സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി പ്രചരണത്തിനെത്തിയിരുന്നു അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു.