ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണു. ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 4 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു. കെട്ടിടം തകര്‍ന്നുവീഴുന്നത് ശനിയാഴ്ച രാവിലെയാണ്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Related Posts