എന്നെ ആരും കുടുക്കിയതല്ല, ഒരുപാട് പറയാനുണ്ട്; കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് ജാമ്യം
കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. ഫ്ളാറ്റില്‍ നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിൻ്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ 8 പേരെയും ജാമ്യത്തില്‍ വിട്ടു. എന്നാൽ മാലയില്‍ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതോടെ വേടനെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ വേടനെ കോടനാട്ടേക്ക് കൊണ്ടുപോകും. കോടതിയില്‍ നാളെ
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും പങ്കില്ല: എക്‌സൈസ് കമ്മീഷണര്‍
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പങ്കില്ലെന്ന് അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയാണ് ഷൈന്‍. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവര്‍ക്കെതിരെ നിലവില്‍ തെളിവില്ല. മൂന്നു പേരെയും ചില സംശയങ്ങള്‍ തീര്‍ക്കാനാണ് വിളിച്ചു വരുത്തിയത്. കാര്യങ്ങളില്‍ കുറച്ച് വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാല്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കും. നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും
പാക് കസ്റ്റഡിയില്‍ 5 ദിവസം; ഭര്‍ത്താവിൻ്റെ മോചനം അഭ്യര്‍ത്ഥിച്ച് ഗര്‍ഭിണിയായ ഭാര്യ
കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന വേളയിലാണ് ഇന്ത്യന്‍ ജവാന്‍ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെയാണ് പാക് റേഞ്ചേഴ്‌സ് പിടികൂടിയത്. ഇദ്ദേഹം ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ജവാനാണ്. പാകിസ്ഥാൻ്റെ പിടിയിലായി 5 ദിവസമായിട്ടും മോചനം വൈകുന്ന സാഹചര്യത്തില്‍ നീതി തേടിയുള്ള യാത്രയിലാണ 3 മാസം ഗര്‍ഭിണിയായ ഭാര്യ രജനി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള
പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ല: ഒമർ അബ്‌ദുള്ള
കാശ്മീർ പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ സംസ്ഥാന പദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമായി തുടരുമ്പോഴും, ഇത് ഉന്നയിക്കേണ്ടത് മറ്റൊരു സമയത്താണെന്ന തിരിച്ചറിവ് ഉണ്ടെന്നും നാഷണൽ കോൺഫറൻസ് നേതാവ് വ്യക്തമാക്കി. ഒരു രാഷ്ട്രീയ വിലപേശലിനുള്ള ആയുധമാക്കി മനുഷ്യജീവനെ മാറ്റില്ലെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി പറഞ്ഞു. കശ്‌മീരിലെ ക്രമസമാധാന ചുമതല തങ്ങൾക്കല്ലെന്നും
ഗവര്‍ണര്‍മാർക്ക് പിണറായി വിരുന്നൊരുക്കിയത് മാസപ്പടിക്കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം; കെ. സുധാകരന്‍ എം.പി
മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ഗവർണർമാർക്ക് വിരുന്നൊരുക്കിയതെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എം.പി. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കേരള ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവരുമായി കേരള ഹൗസിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്. നിർണായക ഘട്ടത്തിലേക്കു മാസപ്പടി കേസ് കടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അസാധാരണ നീക്കം. ബി.ജെ.പിയുമായുള്ള ഡീലുകളുടെ തുടർച്ചയാണിതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പിണറായി വിജയനെ മാസപ്പടി കേസിൽ പിന്തുണക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ
സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു
സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അനസൂയ ദേവകി വാര്യരാണ് ഭാര്യ. അനിൽ ഷാജി, അപ്പു ഷാജി എന്നിവരാണ് മക്കൾ. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ടിക്കുകയായിരുന്നു. സ്വം, പിറവി, സോപാനം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്,
‘ശശി തരൂർ ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണ്’ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള തരൂരിൻ്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ്
കാശ്മീർ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിൻ്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. കോൺഗ്രസിന് വേണ്ടിയാണോ തരൂർ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ ശശി തരൂർ? ഒരു സൂപ്പർ ബിജെപിക്കാരനാകാൻ അദ്ദേഹം ശ്രമിക്കുകയാണെയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. എപ്പോഴാണ് തരൂർ ബിജെപിയുടെ വക്കീൽ ആയത്. 26/11 മുംബൈ ആക്രമണ സമയത്ത്, ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ
യെമനിലെ സനായിൽ യുഎസ് വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു, നാൽപ്പതിലധികം പേർക്ക് പരിക്ക്
യെമനിലെ സനായിൽ ഉണ്ടായ യുഎസ് വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടായത് ആഫ്രിക്കൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലാണ്. നാൽപ്പതിലധികം പേർക്ക് ആക്രമണത്തിൽ പരിക്കുണ്ട്. ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സാദ ഗവർണറേറ്റിലാണ് ആക്രണം ഉണ്ടായത്.ആഫ്രിക്കൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിൽ സംഭവം നടക്കുമ്പോൾ 115ഓളം കുറ്റവാളികൾ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സാദ ഗവർണറേറ്റിലാണ് ആക്രണം
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അഴിച്ചുപണി; ഡി. സി. സി. അധ്യക്ഷന്മാർക്ക് മാറ്റമുണ്ടായേക്കും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണിയുണ്ടാവില്ലെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പായി മാറ്റം വരുമെന്ന് സൂചന. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ചില ഡി. സി. സി. അധ്യക്ഷന്മാർക്ക് മാറ്റമുണ്ടായേക്കും. എ ഐ സി സി നേരിട്ടാവും തീരുമാനമെടുക്കുക. അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. ഗുജറാത്തിൽ സമ്മേളന തീരുമാനങ്ങൾ പ്രാവർത്തികമാക്കി തുടങ്ങിയിട്ടുണ്ട്. അഹമ്മദാബാദ് സമ്മേളനം ഡി.സി.സികളുടെ അധികാരം വർദ്ധിപ്പിക്കാനും
ദീപ്തി വെൽഫെയർ അസോസിയേഷൻ നോർക്ക ക്ഷേമോത്സവം സംഘടിപ്പിച്ചു
ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നോർക്ക ക്ഷേമോത്സവം ശ്രദ്ധേയമായി. എൻ ആർ കെ ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പി കൃഷ്ണകുമാറിൻ്റെ ആമുഖത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് കെ.സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതമാശംസിച്ചു. വിഷ്ണുമംഗലം കുമാർ, റീസ രഞ്ജിത്തിനെ ഔപചാരികമായി സദസ്സിന് പരിചയപ്പെടുത്തി. ട്രഷറർ സനിൽകുമാർ റീസ രഞ്ജിത്തിന് മെമെന്റോ സമ്മാനിച്ചു. വിജേഷും പ്രവീണും ചേർന്ന് പൊന്നാടയണിയിച്ചു. നോർക്ക റൂട്ട്സിൻ്റെ വിവിധ ക്ഷേമപദ്ധതികൾ റീസ