സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അനസൂയ ദേവകി വാര്യരാണ് ഭാര്യ. അനിൽ ഷാജി, അപ്പു ഷാജി എന്നിവരാണ് മക്കൾ. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ടിക്കുകയായിരുന്നു. സ്വം, പിറവി, സോപാനം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, നിഷാദ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടി. ജി അരവിന്ദൻ്റെ ഇഷ്ട ഛായാഗ്രാഹനായിരുന്നു അദ്ദേഹം 40 ഓളം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ മിക്ക ചിത്രങ്ങളിലും ഷാജി എൻ കരുൺ പ്രവർത്തിച്ചിരുന്നു.