ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ നടത്തിയ കൂട്ട ഡ്രോൺ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ് നിർവീര്യമാക്കിയിരുന്ന, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്വാൻ. ഡി4 ( ഡിറ്റക്ട്, ഡിറ്റർ, ഡിസ്ട്രോയ്) ഡ്രോൺ പ്രതിരോധ സംവിധാനത്തിലാണ് തായ്വാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് പ്രതിരോധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ കാര്യക്ഷമത ഓപ്പറേഷൻ സിന്ദൂറിൽ വ്യക്തമായിരുന്നു.
പാകിസ്താൻ അയച്ച തുർക്കി നിർമ്മിത ഡ്രോണുകളും കാമിക സി ഡ്രോണുകളും ഇന്ത്യയുടെ ഭൂപ്രദേശങ്ങളിൽ പതിക്കുന്നത് തടയാൻ സഹായിച്ചതിൽ നിർണായക പങ്കുവഹിച്ച സംവിധാനമാണ് ഡി4. ഈ സംവിധാനം വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ്.
ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്( ബെൽ), സെൻ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നത്. സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന തായ്വാനെ പോലൊരു രാജ്യം ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ മേന്മയാണ് കാണിക്കുന്നത്.
ചൈനീസ് അതിക്രമങ്ങൾ നേരിടുന്ന രാജ്യമാണ് തായ് വാൻ ഏക ചൈന എന്ന ലക്ഷ്യം മുൻനിർത്തി തായ്വാനെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രകോപനപരമായി നീങ്ങുന്ന ചൈനയുടെ സൈനിക നടപടികളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിലുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
പാകിസ്താൻ ഓപ്പറേഷൻ സിന്ദൂറിനിടെ നടത്തിയ കൂട്ട ഡ്രോൺ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ് നിർവീര്യമാക്കിയിരുന്നു. പാകിസ്താൻ അയച്ച നൂറുകണക്കിന് ഡ്രോണുകൾ ഒരെണ്ണം പോലും ഇന്ത്യയിൽ പതിച്ചില്ല. ഈ സവിശേഷത കണ്ടാണ് തായ് വാൻ മുന്നോട്ടു വന്നിരിക്കുന്നത്.