ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നതായി സൂചന. അലി മുറാത് എര്‍സോയിയെ ആണ് ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത്. പഹല്‍ഗാം ഭീകരാക്രമണത്തിലും തുടര്‍ന്ന് നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയിലും ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുര്‍ക്കിയുമായി ബന്ധം മോശമാകുന്നതായി സൂചന. അലി മുറാത് എര്‍സോയി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങ് ഇന്ന് നടക്കേണ്ടതായിരുന്നു. വിഷയത്തില്‍ തുര്‍ക്കി എംബസി പ്രതികരിച്ചിട്ടില്ല.

എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ എന്ന് ചടങ്ങ് നടത്തുമെന്നോ ഇന്ത്യ വ്യക്തമാക്കിയിട്ടുമില്ല. മാര്‍ച്ചിലാണ് അലി മുറാത് എര്‍സോയി ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. എന്നാല്‍, ഇന്ത്യ അംഗീകാരം നല്‍കാത്തിടത്തോളം കാലം ഈ നിയമനത്തിന് പ്രാബല്യമുണ്ടാകില്ല.അതേസമയം, ഇതിനൊപ്പം നടക്കേണ്ടിയിരുന്ന തായ് അംബാസഡറിൻ്റെയും പുതിയ ബംഗ്ലാദേശ് ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്.

Related Posts