പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള 3 ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിൻ്റെ വീട് അധികൃതർ തകർത്തിരുന്നു.

ഭീകരവാദികള്‍ക്ക് ആസിഫ് ഷെയ്ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് 3ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്‌മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.

3 ലഷ്‌കർ ഭീകരരെ കഴിഞ്ഞ ചൊവ്വാഴ്‌ച സുരക്ഷാസേന ഷോപിയാനിൽ വെച്ച് വധിച്ചിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതൽ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലായിരുന്നു. ഈ സമയത്ത് ത്രാലിൽ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.

Related Posts