അമേരിക്കയിൽ നിന്ന് ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാർപാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മളബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ബഹുമാന്യനായ മാര്‍പാപ്പ ലിയോ പതിന്നാലാമന്‍ ഇന്ത്യന്‍ ജനതയുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുകയാണ്. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നീ ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിൻ്റെ പ്രാധാന്യം വര്‍ധിച്ച സന്ദര്‍ഭത്തിലാണ് കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം എത്തിയിരിക്കുന്നത്”, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
വ്യാഴാഴ്ചയാണ് 69 കാരനായ റോബര്‍ട്ട് പ്രോവോയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. മാര്‍പാപ്പയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ലിയോ പതിന്നാലാമന്‍ എന്ന പേര് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.