ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ കേരളം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാഷ്ട്രപതി നിയമസഭ പാസാക്കിയ 4 ബില്ലുകൾ തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളത്തിൻ്റെ വാദം.
രാഷ്ട്രപതിയും ഗവർണറും അനുമതി നിഷേധിച്ച ബില്ലുകളിൽ രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരും ടി.പി.രാമകൃഷണൻ എംഎൽഎയുമാണ് ഹർജി നൽകിയത്. നേരത്തെ ഹർജിയിൽ ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.