ബെംഗളൂരുവില്‍ 2024-25 വര്‍ഷം പുതിയതായി 7.22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തില്‍ ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി.
4.68 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.45 ലക്ഷം കാറുകളും കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരുവിലാണ് കർണാടകത്തിൽ രജിസ്റ്റർ ചെയ്‌ത കാറുകളുടെ പകുതിയിലേറെയും.

നഗരത്തിൽ 2020-21 വർഷം ഒരു കോടി വാഹനങ്ങളും 2021-22 വർഷം 1.04 കോടി വാഹനങ്ങളും 2022-23 വർഷം 1.09 കോടി വാഹനങ്ങളും 2023-24 വർഷം 1.16 കോടി വാഹനങ്ങളുമാണ് നഗരത്തിലുണ്ടായിരുന്നത്. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉയർന്ന് വരികയാണ് വാഹനങ്ങളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച്.

ലോകത്ത് ഏറ്റവും കൂടുതൽ വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ 2022-ലെ കണക്ക് അനുസരിച്ച് ബെംഗളൂർ രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. അതേസമയം, ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്നാണ് പഠന റിപ്പോർട്ടുകൾ. ടോം ടോം നടത്തിയ സർവേയിൽ തന്നെയാണ് ഈ കണ്ടെത്തലും.

Related Posts