എസ് കെ ജെ എം –എസ് കെ എം എം എ ബാംഗ്ലൂർ സൗത്ത് റെയ്ഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മുസാബഖ 2026’ ഇസ്‌ലാമിക് ആർട്ട് ഫെസ്റ്റ് പ്രൗഢഗംഭീരമായി സമാപിച്ചു. 2026 നവംബർ 8 ഞായറാഴ്ച നീലസാന്ദ്രയിലെ എസ് ആർ കെ കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരപരിപാടികൾ രാത്രി 11മണിയോടെ സമാപിച്ചു. റെയ്ഞ്ചിന് കീഴിലുള്ള വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാ-സാഹിത്യ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി മുസാബഖ മാറി.

മൂന്ന് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഒന്നാം വേദി ശംസുൽ ഉലമാ, രണ്ടാം വേദി റഈസുൽ മുഹഖിഖീൻ, മൂന്നാം വേദി സൈനുൽ ഉലമാ എന്നീ പേരുകളിലാണ് ക്രമീകരിച്ചിരുന്നത്. വിവിധ മത്സരയിനങ്ങളിലായി വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. മുസാബഖ 2026ൻ്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം എസ് കെ എം എം എ അംഗം നൗഷാദ് ബൊമ്മനഹള്ളി നിർവ്വഹിച്ചു. റെയിഞ്ച് സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം പറയുകയും. സൗത്ത് റെയിഞ്ച് പ്രസിഡണ്ട് മുസ്തഫ ഹുദവി അധ്യക്ഷത വഹിക്കുകയും ചെയ്തു. തുടർന്ന് നീലസാന്ദ്ര മഹല്ല് ഖത്തീബ് ശരീഫ് സിറാജി, ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഹാഷിം നിലസാന്ദ്ര, മുനീർ ലാബ് മാർത്തഹള്ളി, നാസർ നീല സാന്ദ്ര, സൗത്ത് റെയിഞ്ച് ട്രഷറർ അബ്ദുസ്സലാം മാർക്കം റോഡ് എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.

മത്സരങ്ങളുടെ സമാപനത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മഹ്മൂദിയ്യ മദ്രസ, ബൊമ്മനഹള്ളി കരസ്ഥമാക്കി. നൂറുൽ ഹുദാ ഇസ്‌ലാമിക് സ്റ്റഡീസ് സെന്റർ, ഇലക്ട്രോണിക് സിറ്റി രണ്ടാം സ്ഥാനം നേടി. ബുസ്താനുൽ ഉലൂം മദ്രസ, നീലസാന്ദ്ര മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സർഗാത്മകതയും കലാബോധവും വളർത്തുന്നതിനും മതവിദ്യാഭ്യാസത്തോടൊപ്പം സാഹിത്യ-കലാ മേഖലകളിൽ കൂടുതൽ മുന്നേറുന്നതിനും മുസാബഖ 2026 മികച്ച അവസരമായി മാറി.

മുസാബഖ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് റഹ്മാനി വിജയികളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് സഫ്‌വാൻ ഫൈസി നന്ദി പറയുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും വിജയികളെയും അവരുടെ അധ്യാപകരെയും രക്ഷിതാക്കളെയും സംഘാടകർ അഭിനന്ദിച്ചു. വിവിധ മദ്രസകളുടെ സഹകരണത്തോടെയും അധ്യാപകരുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തോടെയുമാണ് പരിപാടി വിജയകരമായി പൂർത്തീകരിച്ചത്.

Related Posts