മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹർജികൾ പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഇതിൻ്റെ ഭാഗമായി സിപിഐ ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മഹാറാലിയും ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യാ സഖ്യം അറിയിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts