ബെംഗളൂരുവിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അധികൃതരെ അറിയിക്കാൻ BWSSB പൊതുജന ഫോൺ-ഇൻ പരിപാടി സംഘടിപ്പിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെയാണ് ഫോൺ-ഇൻ.
BWSSB ചെയർപേഴ്സൺ ഡോ. മഞ്ജുള എൻ., IASയുടെ നേതൃത്വത്തിലാണ് പരിപാടി. കുടിവെള്ള വിതരണം സംബന്ധിച്ച പ്രശ്നങ്ങൾ, പൈപ്പ്ലൈൻ അല്ലെങ്കിൽ മാൻഹോൾ വഴിയുള്ള മലിനജല ചോർച്ച, വാട്ടർ മീറ്റർ സംബന്ധമായ പരാതികൾ, തെറ്റായ ബില്ലിങ് തുടങ്ങിയ വിഷയങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ഉന്നയിക്കാം.
പരാതികൾ അറിയിക്കാൻ 080-22945119, 080-22229639 എന്നീ നമ്പറുകളിൽ വിളിക്കാം. സ്വന്തം പ്രദേശത്തെ ജലവിതരണ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നവർക്ക് ഫോൺ-ഇൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് BWSSB അറിയിച്ചു.
BWSSBയുടെ ഔദ്യോഗിക കോൾ സെന്റർ നമ്പർ 1916 ആണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.