ബെംഗളൂരുവിലെ ശ്രീ വെങ്കടേശ്വര കല്യാണ മണ്ഡപത്തിൽ ഇന്ന് മുതൽ പൈതൃക കൈത്തറി, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശന-വിൽപ്പന മേളയ്ക്ക് തുടക്കമായി. ജൂലൈ 26 വരെ നടക്കുന്ന മേളയിൽ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കരകൗശല വിദഗ്ധരും നെയ്ത്തുകാരും പങ്കെടുക്കുന്നുണ്ട്.

കൈത്തറി സാരികൾ, കോട്ടൺ വസ്ത്രങ്ങൾ, ഹാൻഡ്‌ലൂം ഡ്രസുകൾ, ടെറാക്കോട്ട ആഭരണങ്ങൾ, മൺപാത്രങ്ങൾ, മുളയും മരവും ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ, സമ്മാനവസ്തുക്കൾ എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്. പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച നിരവധി അപൂർവ ഉൽപ്പന്നങ്ങൾ നേരിട്ട് നിർമ്മാതാക്കളിൽ നിന്ന് വാങ്ങാനുള്ള അവസരവും സന്ദർശകർക്കുണ്ട്.

രാവിലെ മുതൽ രാത്രി വരെ പൊതുജനങ്ങൾക്ക് മേളയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുടുംബസമേതം എത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ പൈതൃക കൈത്തറി-കരകൗശല മേഖലക്ക് വിപണി ഒരുക്കുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യം.

Related Posts