വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയുമായ എ.വി. തോമസും ഭാര്യ ലൗനിയുമാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവർ വിനോദയാത്രയ്ക്കായി വിയറ്റ്നാമിലെത്തിയത്.

അപകടത്തിൽപ്പെട്ട 32 യാത്രക്കാരുടെ പട്ടിക വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഫൂ ക്വോക്കിന് സമീപം ഉണ്ടായ അപകടത്തിൽ ബോട്ട് കടൽക്ഷോഭത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരിൽ തമിഴ്നാട് പഴനി സ്വദേശിയായ മുരുകപ്രഭു (44)യും ഉൾപ്പെട്ടിട്ടുണ്ട്. മികച്ച സേവനത്തിനുള്ള അംഗീകാരമായി അദ്ദേഹം ജോലി ചെയ്യുന്ന കമ്പനി സമ്മാനിച്ച വിദേശയാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കാണാതായവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.

Related Posts