ബെംഗളൂരു ഗ്രാമീണ ജില്ലയിലെയും കൊപ്പാൾ സ്വദേശികളായ സ്വർണ വ്യാപാരിയും ഭാര്യയും മകനും മരിച്ച നിലയിൽ കണ്ടെത്തി. പ്രകാശ് റായ്ക്കർ (54), ഭാര്യ പ്രഭ (46), മകൻ ശശാങ്ക് (19) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയുമാണ് ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഗംഗാവതിയിലെ പ്രശാന്ത് നഗറിലുള്ള വീട്ടിലാണ് സംഭവം. അഞ്ചുവർഷം മുമ്പ് വീട് വിറ്റിരുന്ന പ്രകാശ് കുടുംബസമേതം അതേ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എന്നാൽ പുതിയ ഉടമ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ബാങ്ക് നടപടി സ്വീകരിക്കുകയും കഴിഞ്ഞ ഫെബ്രുവരിയിൽ കുടുംബത്തെ വീട്ടിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

തുടർന്ന് വീട്ടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ച കുടുംബം ജീവനൊടുക്കിയതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Posts