ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ടി​വി​കെ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്നാ​ണ് സം​ഭ​വം. കാ​റി​ൽ വ​ച്ച് ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ടി​വി​കെ​യു​ടെ രാ​മ​നാ​ഥ​പു​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി ജ​യ​ബാ​ൽ, തൂ​ത്തു​ക്കു​ടി വെ​സ്റ്റ് വിം​ഗ് യൂ​ത്ത് ഓ​ർ​ഗ​നൈ​സ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Related Posts