ഇന്ധന വില വർധനവിനെതിരെ 30നു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ഇന്ധനവില വർധനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ സംയുക്‌തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി പിൻവലിക്കണമെന്നും ഇന്ധന വില കുറയ്ക്കാൻ ബിജെപി നേതാക്കൾ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ 2024ൽ പെട്രോളിന് 71.41 രൂപ ആയിരുന്നത് ഇപ്പോൾ 110.93 രൂപ ആയെന്നും ഡീസലി ന് 56.71 രൂപ ആയിരുന്നത് 98.89 രൂപയായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

Related Posts