ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു. മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ നാ​ളെ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. അ​ഡ്വ. രാ​ജേ​ഷ് കു​മാ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ക​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഇന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. “നീ​ണ്ട 59 വ​ർ​ഷ​ത്തെ വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഇ​ത് ച​രി​ത്ര​പ​ര​മാ​യ ഒ​രു മു​ഹൂ​ർ​ത്ത​മാ​ണ്.”

വി​ജ​യ്‌​യു​ടെ ടി​വി​കെ​ക്ക് ഭൂ​രി​പ​ക്ഷ സം​ഖ്യ തി​ക​യ്ക്കാ​ൻ പിന്തുണയുമായി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് 5 എം​എ​ൽ​എ​മാ​രു​ള്ള കോ​ൺ​ഗ്ര​സ് ആ​യി​രു​ന്നു.

Related Posts