മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി നാലു പേരെ അറസ്റ്റു ചെയ്തു. 11.54 കിലോ കൊക്കെയ്ൻ, 4.9 കിലോ ഹൈബ്രിഡ് സ്ട്രെയിൻ ഹൈഡ്രോപോണിക് വീഡ്, 200 പാക്കറ്റ് (5.5 കിലോ) കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വിദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് മയക്കുമരുന്നിൻ്റെ സിൻഡിക്കേറ്റിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനും കൊറിയർ ശൃംഖല വഴി വിദേശത്തേക്ക് അയക്കുന്നതിനും നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃഖലയെ തകർത്തതായും എൻ.ബി.സി അവകാശപ്പെട്ടു.
വിശദമായ അന്വേഷണത്തിൽ, മുംബൈലേക്കുള്ള ചരക്ക് ട്രാക്ക് ചെയ്യാനും മുംബൈയിൽ അതിൻ്റെ ബൾക്ക് സ്റ്റോറേജ് ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞതായി എൻ.സി.ബി അവകാശപ്പെട്ടു.
കഴിഞ്ഞ മാസം മുംബൈയിലെ ഒരു അന്താരാഷ്ട കൊറിയർ ഏജൻസിയിൽ നിന്ന് ആസ്ത്രേലിയയിലേക്ക് അയക്കാനിരുന്ന 200 ഗ്രാം കൊക്കെയ്ൻ എൻ.സി.ബി പിടിച്ചെടുത്തിരുന്നു.