ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ​ട്രം​പിൻ്റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചിയും അറിയിച്ചു.
ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ ത​ങ്ങ​ളും ആ​ക്ര​മ​ണം നി​ർ​ത്തും. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഒരു രാത്രിക്കൊണ്ട് ഇറാനെ എന്നെന്നേക്കുമായി അവസാനിക്കുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും തങ്ങളെ ഇല്ലാതാക്കാനായിട്ടില്ലെന്ന് ഇറാൻ തിരിച്ചടിച്ചിരുന്നു. ട്രംപ് മനോരോഗിയാണെന്നും അവർ വിട്ടുവീഴ്ച്ചയ്ക്ക് തയാറാണെങ്കിൽ തങ്ങളും തയ്യാറാണെന്നും ഇറാൻ അറിയിച്ചിരുന്നു.

Related Posts