തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. തമിഴ് സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം. വാഗ്ദേവതാ ശില്പവും ഫലകവും 11 ലക്ഷവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌മാരമായ ജ്ഞാനപീഠം. 2002 ന് ശേഷം തമിഴ് സാഹിത്യത്തിന് ജ്ഞാനപീഠം ലഭിക്കുന്നത് 2025 ൽ വൈരമുത്തുവിലൂടെയാണ്.

പത്മശ്രീ, പത്മഭൂഷൺ എന്നീ പുരസ്‌കാരങ്ങളും വൈരമുത്തുവിന് ലഭിച്ചിട്ടുണ്ട്. 1980 ലാണ് ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തിലൂടെ വൈരമുത്തു തമിഴ് ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. 50 ലേറെ വര്‍ഷത്തെ ചലച്ചിത്ര ജീവതത്തിനിടയില്‍ 7,500 ല്‍ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 6 സംസ്ഥാന പുരസ്‌കാരങ്ങളും 7 ദേശീയ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Related Posts