ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുഴ്ചക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിദേശ കമ്പനികളുടെ നയങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.​ വാട്‌സാപ്പിൻ്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും അനുസരിക്കാൻ കഴിയില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാൻ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സാപ്പിനും മെറ്റയ്ക്കും കോടതി കർശന മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിനെതിരെ കർശനമായ നിലപാടാണ് കോടതി സ്വീകരിച്ചത്.

“ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അവരെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Related Posts