ബെംഗളൂരു നഗരത്തിലെ കൂടുതൽ റോഡുകളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് ഉടൻ ആരംഭിക്കും. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലെ റോഡുകളിലാണു പാർക്കിങ് ഫീസ് ഈടാക്കുക. യെലഹങ്ക സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡ്, കാമരാജ് റോഡ് -ഒപിഎച്ച് റോഡ്, ടാങ്ക് ബണ്ട് റോഡ്, തരളബാലു റോഡ്, ഭൂപസന്ദ്ര മെയിൻ റോഡ്, സഫീന പ്ലാസ-ഡിസ്പെൻ സറി റോഡ്, ബിവി കെ അയ്യങ്കാർ റോഡ്, ഡിക്കിൻസൺ റോ ഡ്, മില്ലേഴ്സ് റോഡ് ജംക്ഷൻ, പ്ലാനറ്റേറിയം റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ്, ടി.മാരിയപ്പ റോഡ്, വാണി വിലാസ് റോഡ് എന്നിവിടങ്ങളിലാണു പാർക്കിങ് ഫീസ് ഈടാക്കുക.
കാറുകൾക്കു മണിക്കൂറിനു 30 രൂപയും പ്രതിദിനം 150 രൂപയും ഒരു മാസം 3000 രൂപയുമാണു നിരക്ക്. ഇരുചക്രവാഹനങ്ങൾക്ക് ഒരു മണിക്കൂറിന് 15 രൂപയും പ്രതിദിനം 75 രൂപയും ഒരു മാസം 1500 രൂപയുമാണ് ഈടാക്കുക.