കനത്ത പുകമഞ്ഞ് തുടരുന്ന സാഹചര്യമാണ് ദില്ലിയിൽ ഇപ്പോഴും നിലനിൽക്കുന്നത്. പുകമഞ്ഞിനെ തു‌ടർന്ന് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നും റീഫണ്ട്‌ 7 ദിവസത്തിനകം നൽകുമെന്നും എയർഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Posts