മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർഥിയിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അലന് മാത്രമാണ് കൊലപാതകത്തിൽ പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. എന്നാൽ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിച്ചുവരുന്നത്.

കൊല ചെയ്യപ്പെടുന്നതിനു മുൻപ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടേയും വാട്‌സാപ്പ് ചാറ്റുകളുടേയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതി അലൻ്റേയും ചിത്രപ്രിയയുടേയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോലീസ് അലനെ കസ്റ്റഡിയിൽ വാങ്ങി. കൊലനടത്തിയ പ്രദേശങ്ങളിൽ വരുംദിവസം തെളിവെടുപ്പിന് കൊണ്ടുവരും.

Related Posts