ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി-ജെഡിയു സഖ്യം.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം ലീഡ് നിലയിൽ എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.
മഹാസഖ്യത്തിന് 36 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്. ഇതിൽ കോൺഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങി.