ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ കാറിന് തീപിടിച്ചു. കാറുകളിലുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാണിപേട്ട് വാലാജ വന്നിവേട്ടിൽ ആയിരുന്നു അപകടം. ചെന്നൈയിൽനിന്ന് തിരുപ്പത്തൂരിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇതാണ് തീപിടിക്കാൻ കാരണം. വൈദ്യുതി ഷോർട്ട് സർകീറ്റ് കാരണമാകാം അപകടമെന്നാണ് കരുതുന്നത്. കാറുകളിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു.
അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണയ്ക്കുന്നതിന് മുൻപ് തന്നെ ഒരു കാർ പൂർണമായും കത്തിനശിച്ചു. ഇതിനെ റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ വാലാജ പോലീസ് അന്വേഷണം നടത്തുകയാണ്.