ദീപാവലിക്ക് കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു കർണാടക ആർടിസി. മൂന്നാർ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് ഉണ്ടാവുക.

നാളെയും മറ്റന്നാളും ആയിരിക്കും തീയതികളിലായിരിക്കും സർവീസുകൾ. 17-ന് മൂന്നാറിലേക്ക് ഒരു ബസും പാലക്കാട്ടേക്ക് ഏഴ് ബസും എറണാകുളത്തേക്ക് രണ്ട് ബസും കോഴിക്കോട്ടേക്ക് ഒരു ബസും പ്രത്യേക സർവീസ് നടത്തും.
കർണാടകത്തിനകത്ത് മംഗളൂരു, ധർമസ്ഥല, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പ്രത്യേക ബസുകൾ ഉണ്ടാകും. ചെന്നൈ, കോയമ്പത്തൂർ, മധുര, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും പ്രത്യേക ബസുകൾ അനുദിച്ചിട്ടുണ്ട്.

ദീപാവലി പ്രമാണിച്ച് 50 അധിക ബസുകൾ മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തും. നിലവിൽ മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ പ്രതിദിനം 272 ട്രിപ്പുകൾ സർവീസ് നടത്തുന്നുണ്ട്. കൂടി ഓടുക. ദസറ ആഘോഷങ്ങളിൽ അധിക ബസുകൾ സർവീസ് നടത്തിയതിലൂടെ മൈസൂരു റൂറൽ ഡിവിഷൻ 7.5 കോടിയുടെ അധികവരുമാനംനേടിയിരുന്നു.

Related Posts