ദേശീയപാത 66 ൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66 ഉൾപ്പെടെ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളുടെ നിർമാണ പുരോഗതി ഇന്നലെ നിതിൻ ഗഡ്കരി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും എൻഎച്ച്എഐ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എൻഎച്ച് 66 ൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താനും നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും ഈ മാസം യോഗം വിളിക്കുമെന്ന് ഗഡ്കരി അറിയിച്ചതായും റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു 16 റീച്ചുകളുടെയും കരാറുകാർ. എൻഎച്ച്എഐ ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഡിസംബറിൽ തന്നെ എൻഎച്ച് 66ൻ്റെ മുഴുവൻ റീച്ചുകളും പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പിൻ്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിത്തളളുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ നടത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.