ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച യു എസ് സന്ദർശിക്കും. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായാണ് പിയൂഷ് ഗോയലിൻ്റെ സന്ദർശനം.
അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് കേന്ദ്രമന്ത്രി ചർച്ച. ഇന്ത്യയിൽ അമേരിക്കൻ പ്രതിനിധികളുമായി നടന്ന ചർച്ച വളരെ ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു.