ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത തേടാന്‍ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍. വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ഇടപെട്ടുവെന്ന അമേരിക്കൻ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപിന്‍റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. വെടിനിർത്തൽ ചർച്ചയ്ക്കുള്ള വാഗ്‌ദാനം അമേരിക്ക മുന്നോട്ടുവെച്ചത് മെയ് മാസത്തിലാണ്.

ഇന്ത്യയും പാകിസ്താനും അംഗീകരിക്കുന്ന സ്ഥലത്ത് ചർച്ചകൾ നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ജൂലൈയിൽ നടന്ന ചർച്ചയിൽ, മൂന്നാമതൊരു പങ്കാളിയെ ആവശ്യമില്ലെന്ന് ഇന്ത്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചതായി ഇഷാഖ് ദർ പറഞ്ഞു. പാകിസ്‌താനുമായുള്ള പ്രശ്നം ഉഭയകക്ഷി വിഷയമാണെന്ന് ഇന്ത്യ ആവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts