2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ‘ലവ് ആക്ഷൻ ഡ്രാമ’യിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം ഈ പുതുവർഷത്തിൽ എത്തുകയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയർ സ്റ്റുഡൻ്റസ്’ ആണ് ഈ സൂപ്പർ ഹിറ്റ് ടീമിൻ്റെ പുതിയ ചിത്രം.

Related Posts