വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡൽഹിയിൽ നിന്ന് പ്രയാഗ് രാജ് വഴി പാട്‌നയിലേക്കായിരിക്കും ആദ്യ ട്രെയിൻ ഓടിക്കുക. തുടർന്ന് ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മുംബയ്, പൂനെ, ഹൗറ, സെക്കന്തരാബാദ് സർവീസുകളും ഉണ്ടാകും. കേരളത്തിൽ രണ്ടാം ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയിൽ.

മികച്ച സൗകര്യങ്ങളോടെയുള്ള കോച്ചുകൾ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ് നിർമ്മിക്കുന്നത്. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം സൗകര്യവുമൊരുക്കും. സി ഫസ്റ്റ് ക്ലാസ്, 2ടയർ, 3ടയർ കോച്ചുകളുണ്ടാകും. ലാപ്ടോപ് ചാർജിംഗ്, സുരക്ഷാ ക്യാമറകൾ, പൊതു അനൗൺസ്മെന്റ്, റീഡിംഗ് ലൈറ്റ്, വിഷ്വൽ ഇൻഫോസിസ്റ്റം, മോഡുലാർ പാൻട്രി, ഭിന്നശേഷി സൗഹൃദ ബെർത്തുകൾ – ടോബ്ലെറ്റ്, ചൂടുവെളം വരുന്ന ഷവറുകൾ എന്നീ സൗകര്യങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ഉണ്ടാവും.

Related Posts